Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chicago Social Club

America

ഷിക്കാഗോ സോഷ്യൽ ക്ല​ബി​ന്റെ രാജ്യാന്തര വടംവലി മത്സരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ 12-ാ​മ​ത് അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി മ​ത്സ​രം ഈ ​വ​രു​ന്ന ഞാ​യ​റാ​ഴ്ച രാ​വി​ലെ എ‌​ട്ട് മു​ത​ൽ ബെ​ൻ​സ​ൺ​വി​ല്ലി​ലു​ള്ള Energy Sports Complex-ൽ ​അ​ര​ങ്ങേ​റും.

ക​ഴി​ഞ്ഞ 11 വ​ർ​ഷ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി, വി​പു​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ വേ​ദി​യാ​ണ് ഇ​ത്ത​വ​ണ​ത്തെ വ​ടം​വ​ലി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ വ​ടം​വ​ലി കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തി​ന്‍റെ പ​രി​മി​തി ഒ​രു പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ 850-ല​ധി​കം വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കി​യാ​ണ് സം​ഘാ​ട​ക​ർ മ​ത്സ​ര​ത്തെ വ​ര​വേ​ൽ​ക്കു​ന്ന​ത്.

Energy Sports Complex-ലും ​അ​തി​നോ​ടു​ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി 650-ല​ധി​കം വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ണ്. ഇ​തു​കൂ​ടാ​തെ, വേ​ദി​യി​ൽ നി​ന്ന് ഏ​ക​ദേ​ശം മൂ​ന്ന് മി​നി​റ്റ് മാ​ത്രം അ​ക​ലെ​യു​ള്ള Sacred Heart Knanaya Catholic Churchന്‍റെ ​പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ 200-ല​ധി​കം വാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ധി​ക പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും വ​ടം​വ​ലി കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്കാ​യി ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​തോ​ടെ ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബി​ന്‍റെ അ​ന്താ​രാ​ഷ്ട്ര വ​ടം​വ​ലി ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി ന​ട​ത്ത​പ്പെ​ടു​ന്ന മ​ത്സ​ര​മാ​യി ഇ​ത്ത​വ​ണ​ത്തെ ടൂ​ർ​ണ​മെ​ന്‍റ് മാ​റു​മെ​ന്ന് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്നു.

മി​ക​ച്ച വേ​ദി​യും സു​ഗ​മ​മാ​യ പ്ര​വേ​ശ​ന​വും വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗും കാ​ണി​ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ അ​നു​ഭ​വം ന​ൽ​കു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

വ​ടം​വ​ലി മ​ത്സ​ര​ത്തി​നാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ഷി​ക്കാ​ഗോ സോ​ഷ്യ​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് റൊ​ണാ​ൾ​ഡ് പൂ​ക്കു​മ്പേ​ൽ, ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ സി​റി​യ​ക് കൂ​വ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Latest News

Corehub Up